എ എസ് ദിനേശ്-
കണ്ണൂര്‍:
'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്ങായി' എന്ന ചിത്രം തിയ്യേറ്ററുകളിലെത്തി.
'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിനുശേഷം മുഹമ്മദ് ഷഫീഖ് തിരക്കഥയെഴുതിയ ചിത്രമാണ് 'ചങ്ങായി'.
ശ്രീ ലക്ഷ്മിയാണ് 'ചങ്ങായി'യിലെ നായിക. ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് 'ചങ്ങായി'യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന 'ചങ്ങായി'യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.
ഉറ്റ ചങ്ങാതിമാരായ ഇര്‍ഫാനും മനുവും കടമ്പൂര് സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. വ്യത്യസ്ത മതത്തില്‍ പെട്ടവരും തികഞ്ഞ മത വിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്റെ കഥയാണ് 'ചങ്ങായി'യില്‍ പറയുന്നത്.
'ചങ്ങായി'യിലെ ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന് മോഹന്‍ സിതാരയാണ്. ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത് സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസിര്‍ ആണ്.
എഡിറ്റര്‍- സനല്‍ അനിരുദ്ധന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രേംകുമാര്‍ പറമ്പത്ത്, കല- സഹജന് മൗവ്വേരി, മേക്കപ്പ്- ഷനീജ് ശില്പം, വസ്ത്രാലങ്കാരം- ബാലന് പുതുക്കുടി, സ്റ്റില്‍സ്- ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍- അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍, പി.ആര്.ഒ.- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com