സി എന്‍ എ-
കൊച്ചി:
'ഒരു കൊറോണേറിയന് ഫംഗിപ്പാട്ട്' എന്ന ടാഗ് ലൈനോടെ എത്തിയ 'ചെയ്ഞ്ച് യുവര്‍സെല്‍ഫ്' എന്ന ഗാനം പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരന്റെ എഫ് ബി പേജിലൂടെ റിലീസായി.
കോവിഡ് മഹാമാരിയുടെ അതിരൂക്ഷ വ്യാപനത്തെ തുടര്‍ന്നുള്ള രണ്ടാം ലോക്ഡൗണില്‍, കലാകാരന്മാരെല്ലാവരും അവരവരുടെ വീടുകളില്‍ ഒതുങ്ങി കൂടിയപ്പോള്‍, സീകേരളം ചാനല്‍ പരമ്പരയായ 'കയ്യെത്തും ദൂരത്തി'ലെ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ഒരുക്കിയ ഇന്ത്യന്‍ റാപ്പ് മിക്സ് ഫംഗിപ്പാട്ട് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. പാട്ടുകാര്‍ ഫോണ്‍ റിക്കോര്‍ഡറിലാണ് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തത്.
പരമ്പരയുടെ പ്രൊഡ്യൂസര്‍ രമാദേവിയുടെ പ്രേരണ ഉള്‍ക്കൊണ്ടാണ് നടന് ശരണ്‍ പുതുമനയും കുടുംബവും ചേര്‍ന്ന് ഇത്തരത്തിലൊരു ആശയത്തിന് രൂപം നല്‍കിയത്. കൊറോണ വൈറസ്സിന്റെയും ഒപ്പം വഴിതെറ്റി എത്തിയ പലതരം ഫംഗസുകളുടെയും മുന്നില്‍ തോല്‍ക്കില്ലെന്നും ഈ ദുരിതകാലം ഒറ്റക്കെട്ടായി അതിജീവിക്കുമെന്നുള്ള ഒരു എനര്‍ജിബൂസ്റ്റര്‍ പാട്ടാണിത്.
ശരണ്‍ പുതുമന, വൈഷ്ണവി സായ്കുമാര്, സജേഷ് കണ്ണോത്ത്, കൃഷ്ണപ്രിയ, ആനന്ദ്കുമാര്‍, ലാവണ്യ നായര്‍, മഞ്ജു വിജീഷ്, ഇന്ദുലേഖ, മനീഷ, ഗീതാ നായര്‍, പത്മനാഭന് തമ്പി എന്നിവരാണ് അഭിനേതാക്കള്‍.
ഗാനരചന- വി പി ശ്രീകാന്ത് നായര്‍, സംഗീതം- ഹാരിസ് മുഹമ്മദ് ബാബു, ആലാപനം- പ്രകാശ് ബാബു, അഷിത പ്രകാശ്, നീതു, എഡിറ്റിംഗ്- ചിക്കു സംഗീത്, ഡിസൈനിംഗ് & ഗ്രാഫിക്സ്- ദീപക് തിച്ചൂര്‍, കോറിയോഗ്രാഫി- വൈഷ്ണവി സായ്കുമാര്, മഞ്ജു വിജീഷ്, ക്രിയേറ്റീവ് സപ്പോര്‍ട്ട്- റാണി ശരണ്‍, കണ്മണി, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR- CNA.