CNA
കൊച്ചി:
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന'ചാള്‍സ് എന്റര്‍പ്രൈസസ്' മെയ് അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു.
വളരെ രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമ ചിത്രമായ 'ചാള്‍സ് എന്റര്‍പ്രൈസസില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്, അച്ചുവിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന് ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം- പ്രദീപ് മേനോന്,അനൂപ് രാജ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്മണ്യന് കെ വി സംഗീതം പകരുന്നു. എഡിറ്റിംഗ്- അച്ചു വിജയന്, പശ്ചാത്തല സംഗീതം- അശോക് പൊന്നപ്പന്, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്, കലാസംവിധാനം- മനു ജഗദ്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്, മേക്കപ്പ്- സുരേഷ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com