എഎസ് ദിനേശ്-
കൊച്ചി:
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചതുര്‍മുഖം'.
രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍, ജിസ്സ് തോമസ്സ്, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഒരുമിച്ച് ഒരേ കോളേജില്‍ പഠിച്ച തേജസ്വനിയും ആന്റണിയും പഠനശേഷവും തങ്ങളുടെ ആത്മാര്‍ത്ഥ ബന്ധം കാത്തു സൂക്ഷിക്കുയും രണ്ടു പേരും ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങുകയും ചെയ്യുന്നു. അതോടെ ആന്റണിയുടെയും തേജസ്വിനിയുടെയും ജീവിതത്തില്‍ പുതിയ പല പ്രശ്നങ്ങളുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ ആന്റണിയുടെ അച്ഛന്റെ സുഹൃത്തായ ക്ലെമന്റ് അവരെ സഹായിക്കുവാന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് തോമസ്സ്, ജെസ്റ്റിന് തോമസ്സ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നു തിരക്കഥ,സംഭാഷണമെഴുതുന്നു. സംഗീതം- ഡൗന്‍ വിന്‍സെന്റ്, എഡിറ്റര്‍- മനോജ് സിഎസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ബിനീഷ് ചന്ദ്രന്.