സി എന്‍ എ-
കൊച്ചി:
'ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന്?'
മഞ്ജു വാര്യര്‍ തുടര്‍ന്നു.
'ചതുര്‍മുഖത്തിന്റെ ലോക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു തുടങ്ങി. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്...'
മലയാളത്തിലെ ആദ്യ ടെക്നോഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് മഞ്ജു വാര്യര്‍ ഈ വാക്കുകള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി.
രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്‍മുഖം' എന്ന സിനിമയുടെ ലോക്കേഷനില്‍ സംഭവിച്ചതിനെ കുറിച്ച് ഓര്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍ .
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചതുര്‍മുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന പ്രസ്സ് മീറ്റില്‍ വെളിപ്പെടുത്തി.
മഞ്ജുവാരിയറുടെ കൂടെ സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം ശക്തമായ വന്‍ താരനിര ചതുര് മുഖത്തില്‍ ഉള്‍പ്പെടുന്നു.
ഫോണ്‍ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജം നിര്‍വ്വഹിക്കുന്നു. ചിത്രസംയോജകന്‍ മനോജാണ്.
'പിസ', 'സി യു സൂണ്‍', 'സൂരരായി പോട്ര്', 'മാലിക്' എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചതുര്‍മുഖത്തിന്റെ സൗണ്ട് ഡിസൈന്‍.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും, ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന് തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നു.
ചതുര് മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോഹൊറര്‍ ചലച്ചിത്രം ആയിരിക്കും. മലയാള സിനിമയില്‍ വരാന്‍ പോകുന്ന ആദ്യ ടെക്നോഹൊറര്‍ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് ചിത്രത്തിന്നു നല്കാന് സാധിക്കും എന്ന് തീര്‍ച്ച.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോപ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര് മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സന്ജോയ് അഗസ്റ്റിന്, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്സ്.
മേക്കപ്പ്- രാജേഷ് നെന്മാറ,കല- നിമേഷ് എം താനൂര്‍, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്യാമന്തക് പ്രദീപ്, ഡിസൈന്‍സ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് 'ചതുര്‍മുഖം' ഏപ്രില്‍ എട്ടിന് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA