സി എന്‍ എ
തിരുവല്ല :
പാചക വിദഗ്ധനും സിനിമ നിര്‍മ്മാതാവുമായ നൗഷാദ് (55) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുക ആയിരുന്നു.
രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്. ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
സിനിമയോട് വലിയ താല്പര്യമുണ്ടായിരുന്ന നൗഷാദിനെ സംവിധായകന് ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച'യുടെ സഹനിര്‍മ്മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് 'ചട്ടമ്പിനാട്', 'ബെസ്റ്റ് ആക്ടര്‍', 'ലയണ്‍', 'പയ്യന്‍സ്', 'സ്പാനിഷ് മസാല' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് ഇവരുടെ ഏക മകള്‍.
മൃതദേഹം ഒന്നര മണിക്ക് നൗഷാദ് പഠിച്ച തിരുവല്ല SCS ഹൈസ്കൂളിലെ (തിരുവല്ല ട്രാഫിക് സിഗ്നലിന് സമീപം) അലക്സാണ്ടര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്നര വരെ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാം. അതിന് ശേഷം മുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. (തിരുവല്ല സിലിക്കോണ്‍ പിറകുവശം).