സി എന്‍ എ-
കൊച്ചി:
ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്. പി. കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിലെ വിഡീയോ ഗാനം പുറത്തിറങ്ങി.
വിനായക് ശശികുമാര്‍ എഴുതി പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന് കാര്‍ത്തിക്, ഷാരോണ്‍ ജോസഫ് എന്നിവര്‍ ആലപിച്ച 'മധുരപ്പതിനേഴുക്കാരി...' എന്നു തുടങ്ങുന്ന ഹൃദ്യ ഗാനമാണ് റിലീസായത്.
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന 'ചിരി'യില്‍ ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്, ഹരീഷ് പേങ്ങന്, മേഘ സത്യന്, ഷൈനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന് തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ- ജിന്‍സ് വിന്‍സണ്‍, തിരക്കഥ, സംഭാഷണം- ദേവദാസ്, സംഗീതം- പ്രിന്‍സ്, ജാസി ഗിഫ്റ്റ്. പശ്ചാത്തല സംഗീതം- ഫോര്‍ മ്യൂസിക് ഒരുക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- എം കോയ, മേക്കപ്പ്- റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം- ഷാജി ചാലക്കുടി, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, പരസ്യക്കല- യെല്ലോ ടൂത്ത്, എഡിറ്റര്‍- സൂരജ് ഇ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ജാഫര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുഹൈല്‍ VPL.
സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് 'ചിരി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാര്‍ച്ച് 26ന് 'ചിരി' പ്രൈം റീല്‍സ് റിലീസ് ചെയ്യുന്നതാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.