Editor - MM Kamath
കൊച്ചി:
ഒരു വലിയ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന കള്ളന്മാരുടെ സംഘം...
അവിടെ അവരെ കാത്തിരുന്നത് വിചിത്രമായൊരു അനുഭവമാണ്....
അതിനെ നേരിടാനുള്ള ശ്രമമാണ് 'നോ ലോജിക്, നോ മെസേജ് ചിത്രമായ 'ചൊറ' എന്നാണ് സംവിധായന് റൊമേഷ് രാജന് മാമ്പിള്ളിയുടെ വിശേഷിപ്പിക്കല്.
'ചൊറ' വലിയ വീട്ടിലെ ഒരൊറ്റ രാത്രിയിലെ ഏതാനും മിനിറ്റുകളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
ചിത്രത്തില്‍ രസകരമായ രംഗങ്ങളും മികച്ച ദൃശ്യങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
ചിത്രത്തില്‍ രാത്രിയുടെ ഭംഗികൂട്ടാന്‍ ലേസര്‍ ലൈറ്റുകളും എല്‍.ഇ.ഡി. ലൈറ്റുകളും ആവശ്യത്തിനു മാത്രം ഉപയോഗിച്ചത് ചിത്രത്തെ കൂടുതല്‍ റിച്ചാക്കി.
വി കെ പ്രകാശ്, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, തരുണ്‍ മൂര്‍ത്തി, മൃദുല്‍ നായര്‍, ബോബന് സാമുവല്‍, പ്രശാന്ത് അലക്സന്‍ഡര്‍ തുടങ്ങിയ പ്രമുഖരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആഗസ്റ്റ് 26ന് 'ചാറ' റിലീസ് ചെയ്തത്.
മാമ്പിള്ളി മൂവീ ഹൗസ് നിര്‍മ്മിച്ച്, ചങ്ങാതികൂട്ടം പിക്ചേര്‍സ് അവതരിപ്പിക്കുന്ന ഒരു ആക്ഷന്‍കോമഡി ഷോര്‍ട്ട് ഫിലിമാണിത്.
ഇതിനോടകം അറുപത്തയ്യായിരത്തോളം പേര് കണ്ടുകഴിഞ്ഞ ചിത്രം ഒരു വന്‍ വിജയം തന്നെയാണ്.
'ചൊറ' റിലീസ് ചെയ്ത് രണ്ടാം ദിവസം ഷോര്‍ട്ട് ഫിലിം കണ്ട് ഓസ്ട്രേലിയന്‍ സംവിധായകന് റയാന് യൂണികോംമ്പ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി 'ചൊറ'യുടെ സൃഷ്ടാക്കളോട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
ലോക്ക് ഡൗണ്‍ കാലങ്ങളില്‍ ഒരു കൗതുകമായി ആരംഭിച്ച ഈ കൊച്ചു ചിത്രത്തിന് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതും 'ചൊറ' എന്ന ചിത്രത്തിനും ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കിട്ടാവുന്ന വലിയൊരു പുരസ്കാരം തന്നെയാണ്.
റൊമേഷ് രാജന് മാമ്പിള്ളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിവ്വഹിച്ചിരിക്കുന്നത്. കൂടാതെ 'ചൊറ'യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും റൊമേഷ് തന്നെയാണ്.
ഛായാഗ്രഹണം- ആന്റണി ജോ, എഡിറ്റിംങ്- ഇബ്രു എഫ്എക്സ്, പശ്ചാത്തല സംഗീതം- ക്രിസ്റ്റി ജോര്‍ജ്, ആക്ഷന്‍- ശ്രവണ്‍ സത്യ.
'ബിടെക്' അടക്കമുള്ള ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ജോഷി മേടയിലാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ശ്രുതിന്‍ തോമസ്, പ്രശോഭ് പ്രസാദ്, ശ്രവണ്‍ സത്യ, ശിവഗണേഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
'ചൊറ' എന്ന ചിത്രം നമ്മളൊക്കെ ഉദ്ദേശിച്ചതിലും എത്രയോ അധികം റീച്ചും പ്രശംസകളും അംഗീകരവും നമുക്ക് നേടിത്തന്നു. ഇനിയും മുന്നോട്ട് നല്ല ചിത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഇതേരീതിയില്‍ നിങ്ങളുടെയൊക്കെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.' ചിത്രത്തിന്റെ സംവിധായകന് റൊമേഷ് രാജന് മാമ്പിള്ളി സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Online PR - CinemaNewsAgency.Com