CNA
കൊച്ചി:
പ്രവീണ്‍ റാണ, 'ചങ്ക്സ്', 'പൊറിഞ്ചു മറിയം ജോസ്', 'ബിഗ് ബോസ്' ഫെയിം രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു യഥാര്‍ത്ഥ പോലീസുക്കാരന് സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ചോരന്' എന്ന ചിത്രംം ഓണകാലത്ത് പ്രദര്‍ശനത്തിനെത്തന്നു.
അങ്കമാലി ഡയറീസ്' ഫെയിം സിനോജ് വര്‍ഗീസ്, വിനീത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു.
'ലോകത്തിലെ ഒരോമനുഷ്യനും ഒരു മുഖമൂടി ഉണ്ട്. ഇത് തുറന്ന് കാണിക്കലാണ് ഈ ചിത്രം' സംവിധായകന് സന്റോ അന്തിക്കാട് പറഞ്ഞു.
ഒരേ സമയം രസകരവും സംഘര്‍ഷഭരിതവുമായ ജീവിതത്തിനിടയില്‍ അവരൊരുമോഷണം പ്ലാന്‍ ചെയ്യുന്നു.
മോഷണത്തിനായി കയറുന്ന അവരെ കാത്തിരിക്കുന്നത് ആത്മഹത്യക്കൊരുങ്ങുന്ന വീട്ടമ്മയാണ്.
ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കുന്ന പൂര്‍വ്വ കാമുകനും നാളെ പുലര്‍ച്ചെ വീട്ടില്‍ എത്താനിരിക്കുന്ന ഭര്ത്താവിനുമിടയില് ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തിരിക്കയാണവള്.
ആ ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടാകുന്ന അതിജീവനത്തിന്റെ പോരാട്ടവും അതിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് 'ചോരന്' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
രാത്രികളില്‍ മാത്രം തുടര്‍ച്ചയായി ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ സിനിമയാണ് 'ചോരന്'.
ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്.
ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ചിത്രീകരിച്ച സിനിമയാണ് 'ചോരന്'.
സ്റ്റാന്‍ലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ ഫോര്‍ മ്യൂസിക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- മെന്റോസ് ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, പ്രോജക്റ്റ് ഡിസൈനര്‍- സുനില്‍ മേനോന്, കല-കിഷോര്‍ കുമാര്‍, മേക്കപ്പ്- റോണി വെള്ളത്തൂവല്‍,
വസ്ത്രാലങ്കാരം- ബുസി ബേബി ജോണ്‍, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- എസ് കെ ഡി കണ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍- യദു കൃഷ്ണന് കാവനാട്, കോറിയോഗ്രാഫി- ബവില്‍ മുംബൈ, അയ്യപ്പദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- യൂമല്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com