സി എന്‍ എ-
കൊച്ചി:
ബിഗ് ജെ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റഫര്‍ കോളംബസ് '.
നവാഗതനായ പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫേബിന്‍ വര്‍ഗീസും, പ്രശാന്ത് ശശിയും ചേര്‍ന്നാണ്.
'ക്രിസ്റ്റഫര്‍ കോളംബസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കി.
കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ GP (ഗോവിന്ദ് പദ്മസൂര്യ) നായകന് ആയി എത്തുന്ന സസ്പെന്‍സ് ത്രില്ലെറില്‍, 'ജൂണ്‍', 'മണിയറയിലെ അശോകന്', 'ഗാര്ഡിയന്', 'കുറുപ്പ്' എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കാഴ്ചവെച്ച നയന എല്‍സയാണ് നായിക.
വിദേശതാരവും സിങ്ങറുമായ നീല്‍ ലീ ലുക്ക് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്ണു കെ രാജ്.
ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് നീല്‍ ലീ ലുക്ക്, ദി എസ്കേപ്പ് മീഡിയം എന്ന ബാന്‍ഡുമാണ്.