സി എന്‍ എ
തിരു:
വിനയ് നാരായണന് സംവിധാനം ചെയ്യുന്ന സന്ദേശ ചിത്രമാണ് 'ക്ലാസ്സ് റൂം'.
സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ ഉണ്ടാവേണ്ട ശ്രദ്ധയെക്കുറിച്ചും, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും മികച്ച സന്ദേശം നല്കുന്ന ചിത്രമാണ് ക്ലാസ്സ് റൂം.
കളപുരയില്‍ ഫിലിംസിനു വേണ്ടി ഷിന്‍സണ്‍ കളപുരയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
പുന്നത്ര ജയദേവന്റെയും കുടുംബത്തിന്റെയും കഥ പറയുകയാണ് ഈ ചിത്രം. ജയദേവന്റെ ഭാര്യ അഞ്ജു സമൂഹമാധ്യമങ്ങളില്‍ വലിയ ആകൃഷ്ടയായിരുന്നു. ഫേസ് ബുക്കില്‍ താരമാകാന്‍ ശ്രമിക്കുകയാണ് അഞ്ജു. ജയദേവന്റെ എല്ലാ സപ്പോര്‍ട്ടും അവര്‍ക്കുണ്ടായിരുന്നു. വീഡിയോകളും, ഫോട്ടോയുമായി അവര്‍ ഫേസ് ബുക്കില്‍ നിറഞ്ഞു നിന്നു.
ഇതിനിടയില്‍, ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന മകള്‍ ഗ്രീഷ്മയുടെ സമീപമെത്തി, വസ്ത്രം മാറിയ, അഞ്ജുവിന്റെ ദൃശ്യങ്ങള്‍, കുട്ടികളും, അധ്യാപകരും കാണുകയും, അഞ്ജുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു.
അതോടെ അഞ്ജു ആത്മഹത്യയുടെ വക്കിലെത്തി. പിന്നെ, അഞ്ജുവിന്റെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്.
കഥ, തിരക്കഥ, സംഭാഷണം- പ്രേമദാസ് ഇരുവള്ളൂര്‍, ക്യാമറ- അരവിന്ദ ലാല്‍, എഡിറ്റിംഗ്- അവിനാഷ്, കല- സൂരജ് സൂര്യമഠം, പശ്ചാത്തല സംഗീതം- ജോണ്സന് ഇമ്മാനുവല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രദീപ് മോഹന്‍, മാനേജര്‍- ചന്തു കോവളം, അസോസിയേറ്റ് ഡയറക്ടര്‍- ജിനു കോവളം, പി.ആര്.ഒ- അയ്മനം സാജന്.
ഷിന്‍സണ്‍ കളപുരയില്‍, അമ്മു, ഡോ. ഐശ്വര്യ, ഐറിന്, ശിവപ്രിയ സുമേഷ്, പ്രണവ് ബിജു, സ്വാതി നമ്പൂതിരി എന്നിവരാണ് അഭിനേതാക്കള്‍.
Online PR - CinemaNewsAgency.Com