CNA
അങ്കമാലി:
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി നവാഗതനായ ഷംസുദീന്‍ തുറയൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് റൂം' എന്ന സിനിമയുടെ പൂജ അങ്കമാലി സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ആള് സ്മൈല്‍ ഡ്രീംസ് മൂവീസ്, ഇനോവേറ്റീവ് ഫിലിം അസോസിയേഷന് എന്നി ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍, ചലച്ചിത്ര താരം ബൈജുകുട്ടന്‍, റസാഖ്, കലാഭവന്‍ രവീന്ദ്രന്, അലക്സ്, 'ക്ലാസ്സ് റൂം' നായിക വിഷ്ണുപ്രിയ, ഷബീല്‍ ഷാജഹാന്, നജുമുദീന് എന്നിവര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
നിതിന്‍ മാനന്തവാടി, രാജേഷ്, ഫരിഷ്മ, ജോഷി വിഗസ്റ്റ്ന്, സന്തോഷ് നയനമൃതം, മിമിക്രി ആര്‍ട്ടിസ്റ്റ് അഭിലാഷ് അട്ടായം, സുമേഷ് മുവാറ്റുപുഴ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്' എന്ന് ഫ്ളെക്സ് വച്ച ശരത്തിനു ഈ സിനിമയില്‍ അവസരം നല്‍കുമെന്ന് സംവിധായകന് ഷംസുദീന്‍ പറഞ്ഞു.
ഷാജി മുട്ടടിക്കര തിരക്കഥ സംഭാഷണം എഴുതുന്നു. ഷാജഹാന് എം കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ക്രീയേറ്റിവ് ഹെഡ്-ഷാ അഴിക്കോട്, വസ്ത്രാലങ്കാരം- സതീഷ്, മേക്കപ്പ്- സുമിത്ര കോഴിക്കോട്, ചീഫ് അസോസിയേറ്റ്- ഷബീല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മഹേഷ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com