സി എന്‍ എ-
ചെന്നൈ:
വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'കോബ്ര' എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. 'ഡിമോന്റെ കോളനി', 'ഇമൈക്ക നൊടികള്‍' എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
റഷ്യയായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുളിലെ ലൊക്കേഷന്‍. കോവിഡ് മൂലം മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന 'കോബ്ര'യുടെ ചിത്രീകരണം ഈ മാസം പുനരാരംഭിക്കുകയായിരുന്നു.
ക്രിസ്തുമസിന് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിക്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'എല്ലാ പ്രശ്നങ്ങള്‍ക്കും ഗണിതശാസ്ത്രത്തില്‍ പരിഹാരമുണ്ട്', എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ടായിരുന്നു.
സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ ഏഴ് വ്യത്യസ്ത അപ്പിയറന്‍സുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ ബാബു ആന്റണി, കെ എസ് രവികുമാര്‍, റോഷന് മാത്യു, റോബോ ശങ്കര്‍, മാമുക്കോയ, പൂവൈയ്യാര്‍, ശ്രീനിധി ഷെട്ടി, മിയ, രേണുക, പത്മപ്രിയ, കനിഹ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്ഫാന് പത്താനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇര്‍ഫാന്റെ സിനിമാ അരങ്ങേറ്റമാണ് 'കോബ്ര'.
ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഹരീഷ് കണ്ണന്. എഡിറ്റിംഗ്- ഭുവന് ശ്രീനിവാസന്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക.