Editor - MM Kamath
കൊച്ചി:
കടുംവര്‍ണങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും നിറം കെട്ട ജീവിതത്തിന്റെ കയ്പുകളിലൂടെ സഞ്ചരിക്കുന്ന അനാഥയായ ഒരു കാലാകാരിയുടെ കഥയാണ് 'കോള്‍ഡ്'(COLD) പറയുന്നത്.
വലിയ നഗരത്തില്‍ അനാഥത്വം പേറി ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടി വരുന്ന ജീവിത ദുരിതങ്ങള്‍ അനവാരണം ചെയ്യുന്നതോടൊപ്പം, വര്‍ഗ്ഗീയ കലാപങ്ങള്‍ സ്ത്രീ ജീവിതങ്ങള്ക്കുണ്ടാക്കുന്ന ആഘാതങ്ങളെയും വരച്ചു കാട്ടാനുള്ള ശ്രമമാണ് 'കോള്‍ഡ്'. പലപ്പോഴും സന്നദ്ധ സേവനമെന്ന ലേബലില്‍ സ്ത്രീകളുടെ സംരക്ഷകരായി വരുന്നവരുടെ കാപട്യം തുറന്നു കാട്ടാനും ശ്രമിക്കുന്നു.
അനൂപ് കെ കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'കോള്‍ഡ്' (COLD).
ഷാലി സുമന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുമന് ഗോയല്‍, പ്രഭാ ഗോവില്‍, ഷൈലേന്ദ്ര ഗോയല്‍, രാകഷ് ഗോവില്‍, ഷോണ്‍ ഗോയല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നോബിള്‍ ജോസഫ് നിര്‍വ്വഹിക്കുന്നു. നിര്‍മല്‍ വിജയനാണ് സംഗീതം. എഡിറ്റിങ്-് അനൂപ് കെ കെ.
പുതുമുഖം മോനിഷാ മോഹനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'കോള്‍ഡിന് ബാഴ്സലോണ ഏഷ്യന്‍ ഫിലിം ഫെസ്്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു.
അനൂപ് കെ കെ ഏതാനും വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് സഹസംവിധായകനായും എഡിറ്ററായും പ്രവര്‍ത്തിച്ചതിനുശേഷമാണ് സ്വതന്ത്ര സംവിധായകനായി 'കോള്‍ഡ്' സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മോനിഷ മോഹന്‍നെ കൂടാതെ ശ്രീകാന്ത് വിജയന്, റെയ്ന മരിയ, രസ്മിത രാമചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ക്രിയേറ്റീവ് ഡയറക്ടര്‍- ഷൈലേന്ദ്ര ഗോയല്‍, കല- പ്രമോദ് ജയ്സ്വാള്‍, സൗണ്ട് ഡിസൈന്‍, സൗണ്ട് എഡിറ്റ് & ഫൈനല്‍ മിക്സ്- ഷെഫിന് മായന്‍, മേക്കപ്പ്- അര്ജുന് എ ജെ, DI- റേഞ്ചേഴ്സ് മീഡിയ വര്‍ക്ക്സ് കൊച്ചിന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, VFX & ടൈറ്റില്‍- വേണുലാല്‍ സുകുമാരന്‍, ഡിസൈന്‍- ഷിന്റോ വടക്കേക്കര, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ്- ദേവനന്ദ് നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സൊഹ്റാബ് ആലം, കോസ്റ്റ്യൂം- ഷീബ കെ പി, പ്രൊഡക്ഷന്‍ കോഓര്‍ഡിനേഷന്‍- സലിം സി എം, സിജിമോന് പുരുഷോത്തമന്. പ്രൊഡക്ഷന്‍ മാനേജര്‍മാര്‍- രഞ്ജിത്ത് കുമാര്‍, സൗരഭ് ഭരദ്വാജ്, അമല്‍ പി വി, വിഷ്ണു അനില്‍, അസോസിയേറ്റ് ക്യാമറമാന്- അരുണ്‍ ശേഖര്‍, അസോസിയേറ്റ് ഡയറക്ടര്‍- മഞ്ജു വേലായുധന്, അസിസ്റ്റന്റ് ക്യാമറ- റിക്കി ജെഎംഡി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ഷിന്റോ വടക്കേക്കര, സിജോ ജോര്‍ജ്.
Online PR - CinemaNewsAgency.Com