എ എസ് ദിനേശ്-
കൊച്ചി:
കൈനകിരി തങ്കരാജ്, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ഹെബ്ബാര്‍, അരുണ്‍ രാഘവ്, ജയരാജ് കോഴിക്കോട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരളി ലക്ഷ്മണന് സംവിധാനം ചെയ്യുന്ന 'കോളോസ്സിയന്‍സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ചിത്രമൂല ക്രിയേഷന്‍സിന്റെ ബാനറില്‍ സുജാത പി സുധീഷ്, യതി കുക്കു ജീവന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു എന്‍ ശശികുമാര്‍ നിര്‍വ്വഹിക്കുന്നു.
ഗ്രീഷ്മ റിജിന്‍, ജിജേഷ് പികെ, രാഹുല്‍ അജയകുമാര്‍, മുരളി ലക്ഷ്മണ്, എന്നിവര്‍ ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു.
മുരളി ശങ്കര്‍ എഴുതിയ വരികള്‍ക്ക് ഷമല്‍ രാജ് സംഗീതം പകരുന്നു.
എഡിറ്റര്‍- സൂരജ് അയ്യപ്പന്, ഡി.ഐ.- രംഗറേയ്സ് മീഡിയ വര്‍ക്ക്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുകേഷ് തൃപ്പൂണിത്തുറ, ആര്‍ട്- സജിത് മുണ്ടയാട്, മേക്കപ്പ്- രാജീവ് അങ്കമാലി, ബി.ജി.എം.- രാഗേഷ് സ്വാമിനാഥന്, അസോസിയേറ്റ് ഡയറക്ടര്‍- ആര്.ജെ. വിജയ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍- ശരത് പൂത്തോട്ട, ടൈറ്റില്‍ മോഷന്‍- ആകാശ് അശോകന്, ഓപ്പണിംഗ് ടൈറ്റില്‍, മാര്‍കറ്റിംഗ്, ഡിഎഎക്സ് ടൈറ്റില്‍, പോസ്റ്റര്‍ ഡിസൈന്‍- ഭാസി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com