എംഎം കമ്മത്ത്
കൊച്ചി:
ആരോഗ്യം കാത്തു സൂക്ഷിക്കൂ.. ലഹരിയോട് NO പറയൂ.... എന്ന സന്ദേശവുമായി രാജീവ് പിള്ളയുടെ 'CONQUER' എന്ന ഒരു ഹ്രസ്വ മോട്ടിവേഷണല്‍ വര്‍ക്കൗട്ട് ചിത്രം റിലീസ് ചെയ്തു.
'Drugs Take Your Life Away, Say No to Drugs..'
'It is better to Conquer yourself than to win a thousand battles'
'Exercise is a celebration of what your body can do. Not a punishment for what you ate.'
എന്നീ കാപ്ഷനുകളോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ രാജീവ് പിള്ളയും രാജേഷ് ടി.പിയുമാണ് കഥാപാത്രങ്ങളാകുന്നത്.
ഗോഡ്സ് ഓണ്‍ ഡയറക്ക്ഷന്സും ഫോര്‍ ഫ്രേംസ് ക്രിയേഷന്‍സും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന 'കോണ്‍ക്വര്‍' സംവിധാനം ചെയ്തിരിക്കുന്നത് ഗോഡ്ഫി ബാബു ആണ്.
ആരോഗ്യത്തിന്റെ പ്രാധാന്യവും, വര്‍ക്കൗട്ട് ചെയ്യുവാനുള്ള പ്രചോദനവും നല്കുന്ന വീഡിയോ 5 ഭാഷകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
Parkway Fitness സെന്ററില്‍ ചിത്രീകരിച്ച Conquer ന്റെ ക്യാമറ അല്‍ഫോന്‍സ് പാലായാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ക്രീയേറ്റീവ് DOP- കിഷോര്‍ മാണി,
എഡിറ്റിംഗ് & DI - അച്ചു വിജയന്, മ്യൂസിക്- ടോണി ജോസഫ്.
God's Own Directions ന്റെ യൂട്യൂബ് ചാനലിലൂടെ 'കോണ്‍ക്വര്‍' റിലീസ് ചെയ്തത്.