ന്യൂസ് ഡെസ്ക്-
കൊച്ചി:
ചലച്ചിത്ര കോസ്റ്റ്യൂം ഡിസൈനറായ ഷീബ റഹ്മാന് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'കൊറോണക്കാലം' എന്ന ഷോര്‍ട്ട് ഫിലിം ചലച്ചിത്രനടി ലെന ഇന്‍സ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്തു. കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഇപ്പോള്‍ സാധാരണ രീതിയിലുള്ള പനി വന്നാല്‍ പോലും കൊറോണയാണോയെന്ന് ആളുകള്‍ സംശയിക്കുന്നു. അത്രയും ഭീതി ജനങ്ങളില്‍ ഉണ്ടായിരിക്കുന്നു വെന്ന് കഥാകൃത്തും സംവിധായികയുമായ ഷീബറഹ്മാന് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
പനി വന്നു തളര്‍ന്നുപോയ അമ്മയ്ക്ക് കോവിഡ ആയിരിക്കുമോ എന്ന ഭയംമൂലം എല്ലാവരും അകന്നു മാറി. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയാണ് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇങ്ങനെ പലയിടത്തും സംഭവിച്ചിട്ടുണ്ടാകാം. കൊറോണ വന്നതുകൊണ്ട് മാത്രം ആരും മരിച്ചിട്ടില്ല. മറ്റു പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവരാണ് മരണത്തിലേക്ക് പോയത്. അത്തരം കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ചിത്രമാണ് 'കൊറോണക്കാലം' എന്നു സംവിധായിക പറയുന്നു. നായകന് വിനോദ് പുളിക്കല്‍, നായിക മീനാക്ഷീ മഹേഷ്, പ്രൊഡ്യൂസര്‍ നൗഷാദ് ചെമ്മായില്.