സി എന്‍ എ-
തിരു:
മലയാള ആക്ഷന്‍ സിനിമകളുടെ സംവിധായകന് ക്രോസ്ബെല്‍റ്റ് മണി (വേലായുധന് നായര്‍) (86) അന്തരിച്ചു.
നാല്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചു.
സത്യന് നായകനായി 1968ല്‍ പുറത്തുവന്ന മിടുമിടുക്കിയാണ് ആദ്യ ചിത്രം.
1970ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'ക്രോസ്ബെല്‍റ്റ്' എന്ന രണ്ടാമത്തെ ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേരു തന്റെ പേരിനോടൊപ്പം ചേര്‍ക്കുകയായിരുന്നു. 1990ല്‍ 'കമാന്‍ഡര്‍' എന്ന ചിത്രമാണ് അദ്ധേഹം അവസാനമായി സംവിധാനം ചെയ്തത്.
തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.
സംവിധായകന് ജോഷിയുടെ ഗുരുനാഥനാണ്.
വലിയശാലയില്‍ മാദവൈവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22ന് തിരുവനന്തപുരത്തായിരുന്നു ജനനം.
ഇരണിയല്‍ ഭഗവതിമന്ദിരത്ത് ശ്രീമതിയമ്മയാണ് ഭാര്യ.