സി എന്‍ എ-
ചെന്നൈ:
ശിവ കാര്ത്തികേയന് നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോണ്‍'. നവാഗത സംവിധായകനായ സിബി ചക്രവര്‍ത്തിയാണ് ഡോണിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പ്രശസ്ത തമിഴ് ചലചിത്ര സംവിധായകന് ആറ്റ്ലിയുടെ കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിവരുന്ന ആളാണ് സിബി ചക്രവര്‍ത്തി.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിട്ടാണ് ശിവ കാര്ത്തികേയന് എത്തുന്നത്. കോളേജിലെ റിബല്‍ ആയിട്ടുള്ള ഒരു ഗ്യാങ്ങിന്റെ നേതാവായാണ് ശിവ കാര്ത്തികേയന് എത്തുക.
'ഡോണ്‍' എന്ന ചിത്രത്തില്‍ സീരിയസ് ആയി ഒന്നുമില്ല ഇത് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ഫിള് എന്റര്ടേയ്നറായിരിക്കും' എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന് സിബി ചക്രവര്‍ത്തി പറയുന്നത്.
അനിരുദ് രവി ചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ കര്ത്തികേയന് നായകനാകുന്ന ഏഴാമത്തെ ചിത്രത്തിലാണ് അനിരുദ് സംഗീത സംവിധാനം ചെയ്യുന്നത്.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് ചിത്രം നിമ്മിക്കുന്നത്. പബ്ലിസിറ്റി ഡിസൈന്‍- ട്യൂണി ജോണ്‍, പിആര്‍ഒ- സുരേഷ് ചന്ദ്ര, രേഖ(ഡി വണ്‍)
ഡോണിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.