സി എന്‍ എ-
കൊല്ലം:
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി.
തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച ദുല്‍ഖറിനോട് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് റോഷന് ആന്‍ഡ്രൂസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദുല്‍ഖര്‍ ഒരു മുഴുനീള പോലീസ് വേഷവുമായാണ് 'സല്യൂട്ടില്‍ എത്തുന്നത്.
ദുല്‍ഖറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
'പിസ', 'സൂദു കാവും', 'കുക്കൂ', 'ജിഗര്‍തണ്ട', 'മദ്രാസ്', 'കബാലി', 'കാല', 'പരിയേറും പെരുമാള്‍', 'വട ചെന്നൈ' തുടങ്ങിയ സൂപര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം- അസ്ലം പുരയില്‍, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- സുജിത് സുധാകരന്, ആര്‍ട്ട്- സിറില്‍ കുരുവിള, സ്റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്.
Online PR - CNA.