സി എന്‍ എ-
തിരു:
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലെത്തുന്നത്.
ഒരു പോലീസുകാരനെപ്പോലെ പക്വതയാര്ന്ന് DQ വിന്റെ പുതിയ ലുക്കിലുള്ള ചിത്രമാണ് പുറത്തുവന്നത്.
ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. റോഷന് ആന്‍ഡ്രൂസ് ബോബി സഞ്ജയ് വിജയ കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്മാന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നു മാത്രമല്ല... സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് DQ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
2014ല്‍ ലാല്‍ജോസ് സംവിധാനം ചെയത 'വിക്രമാദിത്യന്' എന്ന സിനിമയിലാണ് ദുല്‍ഖര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഈ സിനിമയിലുടനീളം DQ പോലീസ് യൂണിഫോമില്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷ.
ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, സാനിയ ഇയ്യപ്പന്‍, ലക്ഷ്മി ഗോപാലസ്വാമി, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് സിനിമക്കുവേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- അസ്ലം പുരയില്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- സുജിത് സുധാകരന്, ആര്‍ട്ട്- സിറിള്‍ കുരുവിള, സ്റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനയ്ക്കല്‍.