CNA
കൊച്ചി:
നാനി, കീര്‍ത്തി സുരേഷ്, ശ്രീകാന്ത് ഒഡേല, സുധാകര്‍ ചെറുകുരി ഒന്നിക്കുന്ന SLVCയുടെ 'ദസറ' ഫ്രണ്ട്ഷിപ്പ് ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ പുതിയ ചിത്രം 'ദസറ' നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്നു.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണിത്. ചിത്രത്തിന് വേണ്ടി നാനിയുടെ പുതിയ വേഷപ്പകര്‍ച്ച ഇതിനോടകം തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ചിത്രത്തില്‍ നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ദസറ'.
ഇന്ന്, സൗഹൃദ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
നാനിയും സുഹൃത്തുക്കളും ഒരു റെയില്‍വേ ട്രക്കില്‍ ആഘോഷിക്കുന്ന ചിത്രത്തോടുകൂടിയുള്ള പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ സൗഹൃദ ദിനത്തില്‍ പുറത്തിറക്കിയത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ നടി കീര്‍ത്തി സുരേഷാണ് ഈ നാടന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നാനിയുടെ നായികയായി എത്തുന്നത്.
ടീം നേരത്തെ പുറത്തിറക്കിയ 'സ്പാര്‍ക്ക് ഓഫ് ദസറ' എന്ന ടീസറിന് സോഷ്യല്‍ മീഡിയകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം- സത്യന് സൂര്യന് ഐഎസ്സി, സംഗീതം- സന്തോഷ് നാരായണന്, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിജയ് ചഗന്തി, സംഘട്ടനം- അന്‍ബരിവ്, പിആര്‍ഒ- ശബരി.
'ദസറ' എന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
Online PR - CinemaNewsAgency.Com