സി എന്‍ എ-
കൊച്ചി:
ഫയര്‍ ഫ്രെയിംസ് എന്റര്ടെന്മെന്റ്സിന്റെ ബാനറില്‍ കൃഷ്ണജിത്ത് എസ് വിജയന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഡെഡ്ലൈന്'.
'ഫ്ളാറ്റ് നമ്പര്‍ 4ബി', 'ബാല്‍ക്കണി' എന്നീ സിനിമകള്‍ക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയന് സംവിധാനം ചെയ്യുന്ന മൂന്നാമത് സിനിമയാണ് 'ഡെഡ്ലൈന്'. പ്രണയവും ആകാംഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകള്‍ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിന് ജോസഫാണ്.
എഡിറ്റിംഗ് ജിതിന് മനോഹര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഒരു പക്കാ ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന 'ഡെഡ്ലൈനില്‍ അമൃത ടിവിയിലെ 'ജസ്റ്റ് ഫണ്‍ ചുമ്മാ' എന്ന പ്രോഗ്രാമിലൂടെയും 'ഹാപ്പി വെഡിങ്' എന്ന സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗോപന്, വിഷ്ണു രവീന്ദ്രന്, റിയാസ് എം.ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
ഒപ്പം സുനില്‍ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പില്‍ അശോകന്, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടന് തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര ലക്ഷ്മിയാണ് 'ഡെഡ്ലൈനില്‍ നായിക. ഫെബ്രുവരി 16ന് കൗഡില്യ പ്രൊഡക്ഷന്‍സിന്റെ ഒടിടി വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. വാര്‍ത്ത പ്രചാരണം- പി.ശിവപ്രസാദ്