എം.എം. കമ്മത്ത്-
കൊച്ചി:
ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഡിയര്‍ ഫ്രണ്ട്'.
നടന് വിനീത് കുമാറാണ് 'ഡിയര്‍ ഫ്രണ്ടിന്റെ സംവിധായകന്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ തരംഗമായിരിക്കുകയാണ്. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ടോവിനോ തോമസിനും ദര്‍ശന രാജേന്ദ്രനും പുറമേ അര്ജുന് ലാല്‍, ബേസില്‍ ജോസഫ്, എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്.
സംഗീത സംവിധാനം- ജസ്റ്റിന് വര്‍ഗീസ്, ഛായാഗ്രാഹണം- ഷൈജു ഖാലിദ്, എഡിറ്റിംഗ്- ദീപു ജോസഫ്, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനുപ് എസ് പിള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്, ഓഡിയോഗ്രഫി- രാജകൃഷ്ണന് എംആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്- അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്, വിഎഫ്എക്സ്- മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍- സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, വിതരണം- സെന്‍ട്രല്‍ പിക്ച്ചേഴ്സ്.
ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് നിര്‍മ്മാണം.
ഫഹദിനെ നായകനാക്കി 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് നടന് വിനീത് കുമാര്‍ സംവിധായകനായത്.
Online PR - CinemaNewsAgency.Com