എ എസ് ദിനേശ്-
കൊച്ചി:
നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോള്‍ വീഡിയോ പുറത്തിറങ്ങി.
സ്കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫിലിപ്പ് റോ എന്നിവര്‍ ചേര്‍ന്നാണ്.
സംവിധായകര്‍ തന്നെയാണ് കാസ്റ്റിംഗ് കോള്‍ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.
'പ്രേമം', 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിട്ടുള്ളവരാണ് ഇരുവരും.
കഴിഞ്ഞ ദിവസം 'ഡിയര്‍ സ്റ്റുഡന്റ്സി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com