ന്യൂസ് ഡെസ്ക്-
കൊച്ചി:
യുവ സംഗീത സംവിധായകനായ ദീപാങ്കുരന് തന്റെ 'It's me Nature' എന്ന സംഗീത ആല്‍ബത്തിലൂടെ പ്രകൃതി ആദരം അര്‍പ്പിക്കുന്നത് വേറിട്ട കാഴ്ചയായി മാറി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതമൊരുക്കി ലോക സുനാമി ദിനത്തില്‍ പ്രകൃതിക്ക് സമര്‍പ്പിക്കുകയായിരുന്നു മകന് ദീപാങ്കുരന്. പ്രകൃതിയെന്ന അമ്മയ്ക്ക് നമ്മളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് തിരയുകയാണ് ഈ സംഗീത ആല്‍ബത്തിലൂടെ. ചലച്ചിത്രതാരം അപര്‍ണ ബാലമുരളി, അഞ്ജലി, കല്യാണി എന്നിവരാണ് ആല്‍ബത്തില്മുഖം കാണിച്ചിരിക്കുന്നത്. ജോമിത് ജോണിയും ചൈതന്യയുമാണ് സംവിധായകര്‍. പ്രകൃതി നമ്മളോട് സംസാരിക്കുന്നതു പോലെയാണ് ആല്‍ബം ചെയ്തിരിക്കുന്നതെന്ന് സംഗീതസംവിധായകനായ ദീപാങ്കുരനും സംവിധായകരും പറയുന്നു.