സി എന്‍ എ-
തിരു:
മലയാള സംഗീത ശാഖക്ക് കരുത്തേകിയ അനവധി ഗാനങ്ങള്‍ സമ്മാനിച്ച മഹാ സംഗീതജ്ഞനായ ദേവരാജന്‍ മാസ്റ്ററുടെ പതിനഞ്ചാം ഓര്‍മ്മ ദിനമാണ് മാര്‍ച്ച് 14. ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന് മുന്‍കാലങ്ങളില്‍ ചെയ്തു വന്നതുപോലെ മാര്‍ച്ച് 13ന് 'ദേവരാഗ സന്ധ്യ' ഒരുക്കും.
മാനവീയം വീഥിയിലെ ദേവരാജന്‍ മാസ്റ്റര്‍ സ്ക്വയറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തിയ ശേഷം ജവഹര്‍ ബാലഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തയ്യാറാക്കിയ വേദിയില്‍ വിധുപ്രതാപ്, കല്ലറ ഗോപന്, സുദീപ്കുമാര്‍, രാജലക്ഷ്മി, ശ്രീറാം, രാജീവ് ഒ എന്‍ വി, ബിജോയ്, സരിത, നാരായണി, കാഞ്ചന, ദിവ്യ തുടങ്ങി മാസ്റ്ററുടെ ശിഷ്യന്മാരും പ്രശസ്ത പിന്നണി ഗായകരും ചേര്‍ന്ന് ഗാനാര്‍ച്ചന നടത്തും.
മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങള്‍ വേദിയില്‍ ആലപിക്കും. മാസ്റ്റര്‍ ഈണം നല്കിയ പൂപ്പാട്ടുകളും കിളിപ്പാട്ടുകളും കോര്‍ത്തിണക്കിയ സംഗീത സായാഹ്നമാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന് സെക്രട്ടറി ഹരി കരമന അറിയിച്ചു.