സി എന്‍ എ-
കൊച്ചി:
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും ചിത്രീകരണവും (21/2/2021) ഞായറാഴ്ച രാവിലെ 8 മണിക്ക് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കും.
'സൂത്രക്കാരന്‍' എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ചു വൈക്കം.