CNA
കൊച്ചി:
പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡിജിറ്റല്‍ വില്ലേജ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഉണ്ണിമുകുന്ദന്, ലാല്‍, ആന്റണി വര്‍ഗീസ്, ബിബിന്‍ ജോര്‍ജ്ജ്, സുജിത് വാസുദേവ്, സജിത്ത് പുരുഷന്, സയനോര തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഋഷികേശ്, അമൃത്, വൈഷ്ണവ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആഷിക് മുരളി, സുരേഷ് ഇജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിന് കണ്ണൂര്‍, കൃഷ്ണന് നെടുമങ്ങാട്, നിഷാന്‍, എം സി മോഹനന്, ഹരീഷ്
നീലേശ്വരം, മണി ബാബു, രാജേന്ദ്രന്, നിവിന്‍, എസ് ആര് ഖാന്, പ്രഭു രാജ്, ജോണ്സന് കാസറഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നു.
യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മുരളി, ആഷിക് മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിര്‍വ്വഹിക്കുന്നു.
മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രന് എന്നിവരുടെ വരികള്‍ക്ക് ഹരി എസ് ആര് സംഗീതം പകരുന്നു.
വികസനം എത്തിപ്പെടാത്ത പഞ്ഞികല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കള്‍ ആ ഗ്രാമവാസികളെ ഡിജിറ്റല്‍ യുഗത്തിലേക്കു കൊണ്ടു പോകുന്നതും
അതിലേക്കുള്ള ശ്രമവുമാണ് നര്‍മ്മത്തില്‍ കലര്‍ത്തി 'ഡിജിറ്റല്‍ വില്ലേജ്' എന്ന ചിത്രത്തില്‍ ദശൃവല്‍ക്കരിക്കുന്നത്.
എഡിറ്റിങ്ങ്- മനു ഷാജു, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്, കലാ സംവിധാനം- ജോജോ
ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി, ചീഫ് അസോസിയേറ്റ് ക്യാമറമാന്- സി ആര് നാരായണന്, അസോസിയേറ്റ് ഡയക്ടര്‍- ജിജേഷ്
ഭാസ്കര്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ രാമവര്‍മ്മ, ചമയം- ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍-
ജോണ്സണ് കാസറഗോഡ്, സ്റ്റില്‍സ്- നിദാദ് കെ എന്‍, ഡിസൈന്‍- യെല്ലോ ടൂത്ത്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com