എംഎം കമ്മത്ത്
കൊച്ചി:
സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറ് സ്ത്രീകളുടെയും അവരുടെ ഒപ്പമുള്ള മനുഷ്യരുടെയും ജീവിതയാത്രയിലെ ഉയര്‍ച്ച താഴ്ച്ചകളുടെ ആഖ്യാനമാണ് 'ഡിവോഴ്സ്' എന്ന സിനിമ.
വീട്ടമ്മയായ നൂര്‍ജഹാനും സൈനബ എന്ന വീട്ടമ്മയും നൃത്താധ്യാപികയായ അഞ്ജുവും റിട്ടയ്ര്‍ഡ് ഹെഡ്മിസ്ട്രസ്സ് ശ്രീലതയും രാധികയെന്ന അഡ്വക്കേറ്റും സിനിമാ നടിയായ ആനന്ദിയുമാണ് ചിത്രത്തിലെ വിവിധ തട്ടുകളിലുള്ള ആറ് മുഖ്യ സ്ത്രീ കഥാപാത്രങ്ങള്‍.
ജീവിതപങ്കാളിയില്‍ നിന്ന് ഏല്ക്കുന്ന പീഡാനുഭവങ്ങള്‍ സഹിക്കവയ്യാതെ ഈ ആറ് പേരും തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതിന്യായ കോടതിയില്‍ എത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവ്കോലുകള് വച്ച് ഓരോരുത്തരുടെയും ജീവിതം പുനര്നിര്ണ്ണയിക്കുന്നതുമാണ് 'ഡിവോഴ്സ്' ചര്‍ച്ച ചെയ്യുന്നത്.
എഴുത്തുകാരിയും നടിയും സംവിധായികയുമായ മിനി ഐ.ജി.യാണ് 'ഡിവോഴ്സ്' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിസൈനിംഗ് ആന്‍ഡ് ഡയറക്ഷനില് ബിരുദാനന്തര ബിരുദം. 'ഒണ്‍ലി ദ സൗള്‍ നോസ്', 'ദ റൂം', 'ലൈഫ് ഫെസ്റ്റിവല്‍, ഡെത്', 'പഞ്ച ഭൂതം', 'ജഡ ഗര്‍ഭം', 'അരുണ വീ ആര് സോറി', 'സിന്താ ലാശ്' തുടങ്ങിയവയാണ് മിനിയുടെ പ്രധാന നാടകങ്ങള്‍. ഇരുപത്തഞ്ചോളം നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.
പെര്‍ഫോര്‍മന്‍സ് സ്പേസ് ആന്‍ഡ് ഐടി മോഡലിങ്ങ് എന്ന വിഷയത്തില്‍ 2002 ലെ കേന്ദ്ര ഗവണ്മെന്റ് ഫെലോഷിപ്പ്, തെയ്യവും തിറയെക്കുറിച്ചുമുള്ള പഠനത്തിന് 2003 ലെ ഫെലോഷിപ്പ് എന്നിവ ലഭിച്ചു.
2010 ല്‍ 'ചാള്‍സ് വാലേസ്' അവാര്‍ഡ് ലഭിച്ചു. നാടകത്തില്‍ 'സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ്', ലണ്ടനില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനില്‍ 'ഭഗവതി', 'ദേലൂസ് ആന്‍ഡ് ഡേരിദ ഇന്‍ വണ്‍ പൗണ്ട് ഷോപ്പ്', 'ആബ്സന്‍സ് ഈസ് ലോസ്' എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ കൈരളി ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗീതു മോഹന്‍ദാസിന്റെ മൂത്തോന് ഉള്‍പ്പെടെ ആറ് സിനിമകളില്‍ മിനി അഭിനയിക്കുകയും സിനിമ സംവിധായകന് ലാല്‍ജോസിന്റേയും പി ബാലചന്ദ്രന്റേയും അസിസ്റ്റന്റായി മിനി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സ്പാനിഷ് സിനിമയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്കുന്ന പദ്ധതിയെക്കുറിച്ച് സുഹൃത്തുക്കളിലൂടെ അറിയുകയും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി മിനി തന്നെ എഴുതിയ മൂന്ന് തിരക്കഥയില്‍ ഒന്ന് സമര്‍പ്പിക്കുകയായിരുന്നു. തിരക്കഥ തെരഞ്ഞെടുക്കുന്നതിന് ഒരുപാട് ഘട്ടങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഒരു സമിതിയാണ് തിരക്കഥ തിരഞ്ഞെടുപ്പ് നടത്തിയത്. പല ഘട്ടങ്ങള്‍ക്കു ശേഷമാണ് തന്റെ തിരക്കഥ തിരഞ്ഞെടുത്തതും ഇങ്ങനെയൊരു അവസരം തനിക്ക് ലഭിച്ചുതുമെന്ന് സംവിധായിക പറഞ്ഞു.
മാര്‍ച്ച് 8 2020ല്‍ ലോക വനിതാ ദിനത്തില്‍ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ വെച്ച് സാംസ്കാരിക മന്ത്രി എ കെ ബാലന് ആണ് 'ഡിവോഴ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ 'ഡിവോഴ്സ്' എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
ചിത്രത്തില്‍ കെപിഎസി ലീല, പി ശ്രീകുമാര്‍, അമലേന്ദു, ചന്തു നാഥ്, പ്രിയംവദ കൃഷ്ണന്, മണിക്കുട്ടന്, അഖില നാഥ്, ദേവേന്ദ്ര നാഥ്, ശിബ്ല ഫറ, അശ്വതി ചാന്ദ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, സുരേഷ്കുമാര്‍, ജോളി ചിറയത്ത്, ഇഷിത, അരുണാംശു എന്നീവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.എസ്.എഫ്.ഡി.സി.യാണ് 'ഡിവോഴ്സിന്റെ നിര്‍മ്മാണം. ലൈന്‍ പ്രൊഡ്യൂസര്‍- അരോമ മോഹന്‍, ഛായാഗ്രഹണം- വിനോദ് ഇല്ലംബിള്ളി, എഡിറ്റര്‍- ഡേവിസ് മാനുവല്‍, അസോസിയേറ്റ് ഡയറക്ടര്‍- വിശാഖ് ഗില്‍ബെര്‍ട്ട്, സംഗീതം- സച്ചിന് ബാലു, കോസ്റ്റ്യം- ഇന്ദ്രാന്‍സ് ജയാന്‍, മേക്കപ്പ്- സജി കാട്ടാക്കട, ഗാനരചന- സ്മിത അമ്പു, സൗണ്ട് സൂപ്പര്‍വൈസര്‍- രാധാകൃഷ്ണന് ശിവരാജന്, സൗണ്ട് മിക്സിങ്ങ്- അനൂപ് തിലക്, സൗണ്ട് ഡിസൈനര്സ്- സ്മിജിത്ത് കുമാര്‍ പി.ബി., ഷൈന്‍ ബി. ജോണ്‍, അസോസിയേറ്റ് മിക്സ് എഞ്ചിനീയര്‍സ്- ശങ്കര്‍ ദാസ് വി. സി., സതീഷ് ബാബു, ഫോളി എഡിറ്റര്‍- അഞ്ചല്‍ ഉല്ലാസ്, ഡബ്ബിംഗ് എഞ്ചിനീയര്‍സ്- സിജു വര്‍ഗ്ഗീസ്, അരുണ്‍ പ്രകാശ്, ശ്രീകുമാര്‍ മൂസാദ് അച്ചുത്ത്, ഫോളി ആര്‍ട്ടിസ്റ്റ്- സുരേഷ് കുമാര്‍, ലൊക്കേഷന്‍ സൗണ്ട്- സതീശന് എംടി അല്‍ അമീന്, സ്റ്റില്‍സ്- ഹരി തിരുമല, ഡിസൈന്‍- ലിനോജ് റിഡിസൈന്‍.