എംഎം കമ്മത്ത്
കൊച്ചി:
അമിത്ത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു കഥ എഴുതി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ തകര്‍പ്പന്‍ ടീസര്‍ എത്തി.
ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായി ആയ ജോബി. പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് ബ്ലൂ ഹില്‍ നീല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് അഫ്സല് കരുനാഗപ്പള്ളിയാണ്.
പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള് ആണ് നായിക. കൂടാതെ തമിഴ് നടന് കിഷോര്‍, ദിലീഷ് പോത്തന്, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്, അഞ്ജലി നായര്‍, ജയശ്രീ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു.
ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, മേക്കപ്പ്- രഞ്ജിത് അമ്പാടി, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍.
Online PR - CNA.