സി എന്‍ എ-
തിരു:
25ാംമത് IFFKയിലേക്ക് സംവിധായകന് ഡോണ്‍ പാലാത്തറയുടെ രണ്ട് സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു.
'1956 മധ്യതിരുവിതാംകൂര്‍', 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്നീ ചിത്രങ്ങള്‍ ആണു ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.
കാലിഡോസ്കോപ്പ്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണു ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുക. ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് വളരെ വിരളമായാണ് സംഭവിക്കുന്നത്.
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്പെയിനില്‍ നടക്കുന്ന ഇന്‍ഡീ ഇന്‍ഡ്യ എന്നീ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം '1956 മധ്യതിരുവിതാംകൂറിന്റെ ഇന്‍ഡ്യയിലെ ആദ്യ പ്രദര്‍ശനമാണ് IFFK യില്‍ നടക്കുന്നത്. 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'ത്തിന്റെ ആദ്യ പ്രദര്ശനവുമാണിത്.
'1956 മധ്യതിരുവിതംകൂര്‍' ഭൂപരിഷ്കരിണത്തിന്മുന്പേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു കൂട്ടം കൃഷിക്കാര്‍ നടത്തുന്ന ഒരു വേട്ടയുടെ കഥയാണ് പറയുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആര്‍ട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിലാഷ് കുമാറാണ്.
റിമാ കല്ലിങ്കലും ജിതിന് പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'. ചിത്രം ഒരു കാറില്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ഡ്രാമയാണ്. 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'ത്തിന്റെ ഛായാഗ്രഹണം സജി ബാബു. ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കേ ജോര്‍ജ്ജ് ആണു സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.