സി എന്‍ എ-
കൊച്ചി:
പ്രശസ്ത താരം മീരാജാസ്മിന് നായികയായി അഭിനയിച്ച 'ഇതിനുമപ്പുറം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായനുമായ മനോജ് ആലുങ്കലിന് ഡോക്ടര്റ്റ് ലഭിച്ചു.
ഫിലിം ഡയറക്ഷന്‍ ആന്റ് ഫൈന്‍ ആര്‍ട്ട്സില്‍ ഇന്ത്യന്‍ എംമ്പയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മനോജിന് ഡോക്ടറേറ്റ് ലഭിച്ചത്. കഴിഞ്ഞ 21 വര്‍ഷമായി മലയാള, തമിഴ് സിനിമാ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് ഏറേ ശ്രദ്ധേയനായ മനോജ് ആലുങ്കല്‍, എറണാകുളം സ്വദേശിയാണ്.