സി എന്‍ എ-
ഹൈദരാബാദ്:
മോഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' ന്റെ തെലുങ്ക് റീമേക്കിന്റെ പൂജാ ഇന്നലെ ഹൈദരാബാദില്‍ നടന്നു.
'ദൃശ്യം 2' പുറത്തിറങ്ങി തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ ഇന്നലെ നടന്ന പൂജാ ചടങ്ങില്‍ നായകനാകുന്ന നടന് വെങ്കടേഷ്, ജീത്തു ജോസഫ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദില്‍ ആരംഭിക്കും.
മുതിര്‍ന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാല്‍ രണ്ടാം ഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്.
ചിത്രത്തില്‍ വെങ്കടേഷിനെ കൂടാതെ മീന, നാദിയ, നരേഷ്, എസ്ഥര്‍ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- അനുപ് റൂബന്‍സ്.
ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, രാജ്കുമാര് തിയറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, ഡി. സുരേഷ് ബാബു, രാജ്കുമാര് സേതുപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.