സ്വന്തം ലേഖകന്‍-
കൊച്ചി: :
ആശിര്‍വാദ് സിനിമാസിന്റെ 25th ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശനും മോഹന്‍ലാലും ചേരുന്ന മലയാളത്തിലെ ഏറ്റവും ചെലവ്ഏറിയ സിനിമ. ഹോളിവുഡ് സിനിമ കളില്‍ കാണുന്ന സാങ്കേതിക സംവിധാനങ്ങളോടെയാണ് മരക്കാര്‍ തിയ്യറ്ററുകളിലെത്തുന്നതു. മലയാള സിനിമക്ക് ഇതൊരു പുതിയ അനുഭവ മായിരിക്കും പുതിയ കാഴ്ചയായിരിക്കും. മാര്ച് 26ന് കേരളത്തിലും ഇന്ത്യയിലും വ്യാപകമായി റിലീസ് ചെയ്യുന്ന തിനൊപ്പംമറ്റു 45 രാജ്യങ്ങളിലും ഒരേ ദിവസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതാണ്. ലോകത്താക മാനം പടര്‍ന്നു പിടിച്ച Covid 19, മഹാമാരിയെതുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റി വെക്കേണ്ടി വന്നു. കേരളത്തില്‍ ഒരു ദിവസം 750ഷോകളാണ് പ്ലാന്‍ ചെയ്തിരുന്നതു. പുതിയ അവസ്ഥയില്‍ സിനിമ ഉടനെ റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണറിയുന്നതു. Covid പ്രശ്നം നീണ്ടു പോവുകയും സിനിമയുടെ റിലീസ് നീട്ടിവെക്കേണ്ടി വരികയും ചെയ്താല്‍ 'ദൃശ്യം-2' ആയിരിക്കും ആദ്യം റിലീസ് ചെയ്യുകയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദൃശ്യം-2 വിന്റെ വര്‍ക്ക് തുടങ്ങി ക്കഴിഞ്ഞു. ദൃശ്യത്തിലെ നായകന് ജോര്‍ജ്കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം പ്രേക്ഷകരു ടെമനസിലുണ്ട്. അത് കൊണ്ടുതന്നെ സംവിധായകന് ജീത്തുജോസഫ് വളരെ കരുതലോടെയാണ് രണ്ടാം ഭാഗം ഒരുക്കുന്നതു. ഇതോടൊപ്പം പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം 'എമ്പുരാന്റെ പണികളും തുടങ്ങിക്കഴിഞ്ഞു. ദൃശ്യവും ലൂസിഫറും വലിയ വിജയം നേടിയ സിനിമകളാണ്. രണ്ടാം ഭാഗമായെത്തുന്ന രണ്ടു സിനിമകളും മികച്ച നിലവാരം പുലര്‍ത്തുന്ന വിജയചിത്രങ്ങളായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.