സി എന്‍ എ-
മുംബൈ:
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'ദൃശ്യം 2' ബോളിവുഡിലേക്ക്...
'ദൃശ്യം 2' റിലീസ് ചെയ്ത ദിവസം തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു. തെലുങ്ക്, കന്നഡ, റീമേക്ക് ഇതിനകം പ്രഖ്യാപിച്ചു.
അതില്‍ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം സംവിധായകന് ജിത്തു ജോസഫ് അടുത്തിടെ പൂര്‍ത്തീകരിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
ഇപ്പോളിതാ ഹിന്ദി റീമേക്കിന്റെ അവകാശങ്ങള്‍ വിറ്റുപോയ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പൊരുങ്ങുന്നത്.
അജയ് ദേവ്ഗണ്, തബു, ശ്രിയ സരണ്‍ എന്നിവര്‍ അഭിനയിച്ച 'ദൃശ്യം' ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും എത്തുക എന്നാണ് റിപ്പോര്‍ട്ട്.
നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് ഒരുക്കിയതെങ്കില്‍ 'ദൃശ്യം 2' ബോളിവുഡ് പതിപ്പ് സംവിധായകന് ജീത്തു ജോസഫ് ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ല.