Editor- MM Kamath
കണ്ണൂര്‍:
ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന സിനിമയുടെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കും.
സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി ത്രീ എം (B3M) ക്രിയേഷന്‍സിന്റെ ബാനറില്‍ നോബിന് തോമസ്, പ്രമോദ് മാട്ടുമ്മല്‍, മിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
കണ്ണര് ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ ബൈക്കുകളോട് (ബുള്ളറ്റ്) ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിന്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.
ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതലായ വിഷയവും, ഇതെല്ലാം ഉദ്വേഗത്തോടെയും നിരവധി ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നു.
രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സലിം കുമാര്‍, ആന്‍സണ്‍ പോള്‍, അല്‍ത്താഫ്, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്നിരിക്കുന്നു.
ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അജയന്മങ്ങാട്, കോസ്റ്റ്യും ഡിസൈന്‍- സമീറാ സനീഷ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രൊജക്റ്റ് ഡിസൈനര്‍- അനില്‍ അങ്കമാലി.
കണ്ണൂര്‍ കരുവഞ്ചാല്‍, ആലക്കോട് ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
പി ആര് ഒ- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com