സി എന്‍ എ-
കോഴിക്കോട് :
മലബാറിലെ ആദ്യത്തെ RGB ലേസര്‍ പ്രോജക്ടര്‍ സംവിധാനമുള്ള ത്രീ സ്ക്രീന്‍ 'ഇ മാക്സ് സിനിമാസ്' ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം മള്‍ട്ടിപ്ലക്സ് തിയേറ്ററായ ഇ മാക്സ് സിനിമാസിന്റെ ഉദ്ഘാടനം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നിര്‍വ്വഹിച്ചു.
ഇ മാക്സ് സിനിമാസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ എടക്കോത്ത് അശോകന് പാര്‍ട്ണര്‍മാരായ കവിത എടക്കോത്ത്, അതുല്‍ എടക്കോത്ത്, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, പഞ്ചായത്ത്, കോര്പ്പറേഷന് ഉദ് ദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആദ്യ പ്രദര്‍ശനത്തിന് ജയസൂര്യ നായകനായ പ്രജേഷ് സെന്‍ ചിത്രം വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും തിയേറ്ററിലെത്തി. നടന് ഹരീഷ് കണാരന് കേക്ക് മുറിച്ച് ഇ മാക്സ് സിനിമാസിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും മറ്റു തിയേറ്ററുകളില്‍ നിന്നും വ്യത്യസ്തമായ മണീസ് കഫേ കോഫി ഷോപ്പും ശ്രദ്ധേയമാണ്.
സൂപ്പര്‍ താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ ആവേശത്തോടെ ആസ്വദിക്കാന്‍ ഡോള്‍ബി അറ്റ് മോസ് സൗണ്ട് സിസ്റ്റവും ക്ലിപ്ഷ് ഓഡിയോ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് ഇ മാക്സില്‍ ഒരുക്കിയിരിക്കുന്നത്.
ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ ലഭിക്കും. മലബാറിലെ ചലച്ചിത്രാസ്വാദകര്‍ക്ക് ഇ മാക്സ് സിനിമാസ് നവ്യാനുഭവം നല്കുന്നു.