സി എന്‍ എ-
കൊച്ചി:
സജി വെഞ്ഞാറമൂട്, കണ്ണൂര്‍ വാസൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമ്മാ വിഷന്‍ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് 'എന്നച്ഛന്‍'.
'ഇനിയെനിക്കാര് പരിഭവം ചൊല്ലിടാന്‍...'
സ്വന്തം കൈകള്‍ ഇറുക്കിപ്പിടിച്ചു കൊണ്ട് നിശ്ചലനായ അച്ഛന് മുന്നില്‍ മകന് പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ...
ഇതിന്റെ ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് 'എന്നച്ഛനിലുള്ളത്.
സൂരാജ് വെഞ്ഞാറമൂടിന്റെ ചേട്ടന് സജി വെഞ്ഞാറമൂട് മകനായി അഭിനയിക്കുന്നു.
കുട്ടിക്കാലം മുതല്‍ അനുകരണകലയിലും നാടകത്തിലും സജീവമായിരുന്ന സജി വെഞ്ഞാറമൂട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയില്‍ ചേര്‍ന്നു. കലാജീവിതത്തില്‍ നിന്നു വര്‍ഷങ്ങള്‍ പൂര്‍ണമായും വിട്ടു നിന്ന സജി വെഞ്ഞാമൂട് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയതിനു ശേഷം അഭിനയിക്കുകയാണ്, 'എന്നച്ഛന്‍' എന്ന ഈ കവിതാവിഷ്കരണത്തില്‍.
അച്ഛനായി നാടകരംഗത്തെ പ്രതിഭശാലിയായ കണ്ണൂര്‍ വാസൂട്ടിയുമെത്തുന്നു.
സ്വന്തം അച്ഛന്റെ ജീവിതകഥ, കവിതയിലൂടെ അവതരിപ്പിക്കുകയാണ് ഗാനരചയിതാവ് സുനില്‍ പ്ലാമൂട്. ഛായാഗ്രഹണം സജീ വ്യാസ നിര്‍വ്വഹിക്കുന്നു.
നിരവധി ആല്‍ബങ്ങളിലൂടെയും റിലീസാകാനിരിക്കുന്ന 'ഒരു താത്വിക അവലോകന'മെന്ന സിനിമയിലെ ശങ്കര്‍ മഹാദേവന് പാടിയ 'ആന വണ്ടി'പ്പാട്ടിലൂടെയും ശ്രദ്ധേയനായ ഒ.കെ രവിശങ്കറാണ് സംഗീത സംവിധാനവും ആലാപനവും നിര്വ്വഹിന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എക്സല്‍ ജയന്, പ്രൊഡക്ഷന്‍ മാനേജര്‍- സജി കുറ്റിയാണി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.