ന്യൂസ് ഡെസ്ക്-
കൊച്ചി :
നടി പാര്‍വതി തിരുവോത്ത് ഇടവേള ബാബുവിനെതിരെ നടത്തിയ പരാമര്‍ശം ചെറിയ രീതിയില്‍ വിവാദമായെങ്കിലും ഇപ്പൊ അത് കെട്ടടങ്ങി എന്നുതന്നെ പറയാം. സംഭവം ആളിക്കത്തിക്കാമെന്നു കരുതിയാണ് ചിലരൊക്കെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. പാര്‍വ്വതിക്ക് പിന്തുണയുമായി നടിമാരായരേവതിയും പത്മപ്രിയയുമൊക്കെ ഉറച്ചുനില്‍ക്കുകയും ചെയ്തു. അവര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ പ്രതികരിച്ചില്ല. എന്നാല്‍ സിനിമയിലെ പ്രമുഖനായൊരു മുന്‍നിര താരം ഇടവേള ബാബുവിനെ വിളിച്ചിട്ട് പറഞ്ഞു, ഈ ചെറിയ കാര്യത്തിന് നിലവാരമില്ലാത്ത വിവാദത്തിന്റെ പേരില്‍ നീ രാജിവെക്കുകയോ മറ്റോ ചെയ്താല്‍ കാണിച്ചുതരാം എന്നായിരുന്നു ഭീഷണി. അമ്മയിലെ പല അംഗങ്ങളും ഇതുപോലെ പിന്തുണ അറിയിച്ചിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു.