Editor- MM Kamath
കൊച്ചി:
എസ്.ജി.എസ്. സിനിമാസിന്റെ ബാനറില്‍ ഷിബു ജി. സുശീലന് നിര്‍മ്മിക്കുന്ന 'ഈ..ശോ' എന്ന ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 15ന് സ്റ്റാര്ഡേയ്സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
നവാഗത സംവിധായികയായ അഞ്ജലി ജഗത് ആണ് 'ഈ..ശോ' സംവിധാനം ചെയ്തിരിക്കുന്നത്.
''വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും,
പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ ഞാന്‍ അത് കേള്‍ക്കും..''
ഏശയ്യ 65:24
ഇത് ദൈവത്തെ സ്തുതിച്ചവരുടെ കഥയല്ല... ദൈവത്തെ വെല്ലുവിളിച്ചവരുടെ കഥ...
'ഈ..ശോ'
ശരത് രാഘവന്, ജയകൃഷ്ണന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഈ..ശോ'യുടെ തിരക്കഥയെഴുതിയിരിക്കുന്നത് ജ്വാലമുഖിയാണ്.
സംഗീതം- സെജോ ജോണ്‍, ക്യാമറ- ജിതിന് റിയല്‍ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രണവ് ദേവദാസ്, അസോസിയേറ്റ് ക്യാമറ- ഷൗക്കത്ത്, എഡിറ്റിംഗ്- ദേവരാജ് മേനോത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രവീണ്‍ വാഴവേലി, ലൊക്കേഷന്‍ മാനേജര്‍- ഗൗതം രാജേഷ്, കീബോര്‍ഡ് പ്രോഗ്രാമര്‍- ജോഷ്വാ വി ജെ, സ്റ്റുഡിയോ- ചലച്ചിത്രം, സൗണ്ട് എഞ്ചിനീയര്‍മാര്‍- വിഷ്ണു ചലച്ചിത്രം, ലൈറ്റ്സ്- ജഗജിത് മേനോത്ത്.
Online PR - CinemaNewsAgency.Com
TO WATCH STARDAYS CHANNEL CLICK ON THE LINK