CNA
കൊച്ചി:
ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ചിങ്ങം ഒന്നിന് അബാം ചെല്‍സിയ ഹോട്ടലില്‍ വച്ച് പ്രശസ്ത നിര്‍മ്മാതാവ് ബാദുഷ റിലീസ് ചെയ്തു.
ചടങ്ങില്‍ പ്രമുഖ സംവിധായകരായ സിദ്ദീഖ്,മേജര്‍ രവി, ജിബു ജേക്കബ്, പത്മകുമാര്‍, സോഹന്‍ സീനുലാല്‍, ജയകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമാണ് 'എല്ലാം സെറ്റാണ്'.
വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ബിബിന്‍ ജോസ്, സുമേഷ് ചന്ദ്രന്, ഷൈജോ അടിമാലി, അനീഷ് ബാല്‍, കിഷോര്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്നേഹ, ചൈത്ര പ്രവീണ്‍, രേഷ്മ രഞ്ജിത്ത്, ചിത്ര, ജ്യോതിക, അനന്തു, സുനില്‍ കലാബാബു, രാജീവ് രാജന്, വരുണ്‍ ജി പണിക്കര്‍, നിധീഷ് ഇരിട്ടി, ഹാരിസ് മണ്ണഞ്ചേരി, അമല്‍ മോഹന്‍, അശ്വല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമല്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മഹേഷ് ഗോപാലിന്റെ വരികള്‍ക്ക് പി.എസ് ജയഹരി ഈണം പകരുന്നു.
കോ പ്രൊഡ്യൂസേഴ്സ്- രംഗീഷ്, ഹെലീന്, പ്രൊഡ്യൂസര്‍-ഫാസില്‍ കാട്ടുങ്കല്‍, എഡിറ്റര്‍-രതീഷ് മോഹന്‍, മേക്കപ്പ്- രജീഷ് ആര് പൊതാവൂര്‍, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നവാസ് അലി, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ഡിഐ കളറിസ്റ്റ്- ജോജി പാറക്കല്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്- ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോച്മിന്‍ കെ.സി, പരസ്യ കല- ആര്‍ട്ടോ കാര്‍പസ്.
ഒക്ടോബറില്‍ 'എല്ലാം സെറ്റാണ്' തിയേറ്ററുകളിലെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com