CNA
കൊച്ചി:
സ്ക്രിപ്റ്റ് ടു സ്ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിച്ച 'എന്ന് സാക്ഷാല്‍ ദൈവം' എന്ന സിനിമ ലോകറെക്കോര്‍ഡ് നട്ടത്തിനര്ഹമായിരിക്കുന്നു.
പ്രീപ്രൊഡക്ഷന്, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകനെറുകയിലെത്തിയത്.
യു ആര് എഫ് (യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ചിത്രീകരണവും നടന്നത്.
സാക്ഷാല്‍ ദൈവം എന്നറിയപ്പെടുന്ന യുട്യൂബ് വ്ളോഗറിനു അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ വരുന്നു. ആരതി എന്ന പേരുള്ള ഒരു യുവതി ആത്മഹത്യ ചെയ്തു എന്നതാണ് വാര്‍ത്ത. എന്നാല്‍ അത് ആത്മഹത്യ അല്ലെന്നും സ്ത്രീധനപീഡന കൊലപാതകമാണന്നും കോള്‍ ചെയ്ത യുവാവ് പറയുന്നു. ഏതു വാര്‍ത്തയുടെയും സത്യാവസ്ഥ പുറത്ത് കൊണ്ട് വരികയാണ് സാക്ഷാല്‍ ദൈവം എന്ന വ്ളോഗറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മരണം നടന്ന വീട്ടിലേക്ക് അയാള്‍ തന്റെ ക്യാമറ കണ്ണുകളുമായെത്തുന്നു. മരണത്തിനു പിന്നിലെ ദുരൂഹത തേടിയെത്തുന്ന വ്ളോഗറും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അനസ് ജെ റഹിം, മാനസ പ്രഭു, കെ പി എ സി സുജിത്ത്, സുദര്ശനന് റസ്സല്‍പുരം, ശരന്‍ ഇന്‍ഡോകേര, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്കര്‍, റ്റി സുനില്‍ പുന്നക്കാട്, സജിലാല്‍, അഭിജിത്, സുരേഷ്കുമാര്‍, ജയചന്ദ്രന് തലയല്‍, വിപിന്‍ ഹരി എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- ഇന്‍ഡിപെന്‍ഡന്റ് സിനിമാ ബോക്സ്, കഥ, എഡിറ്റിംഗ്, ചായാഗ്രഹണം, സംവിധാനം- എസ് എസ് ജിഷ്ണുദേവ്, നിര്‍മ്മാണം- ശ്രീവിഷ്ണു ജെ എസ്, ജിനു സെലിന്, സ്നേഹല്‍ റാവു, ദീപു ആര് എസ്, ശിവപ്രസാദ്, സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്- ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം-അഭിഷേക് ശ്രീകുമാര്‍, ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍- സേതുലക്ഷ്മി, പബ്ളിസിറ്റി ഡിസൈന്‍സ്- വിനില്‍ രാജ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com