Editor- MM Kamath
കണ്ണൂര്‍:
Fedaration of Global Film Makers (FGFM) ന്റെ ബാനറില്‍ അനീഷ് ചെമ്പേരിയുടെ കഥയില്‍ രഘു രാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എറിയന്‍' എന്ന ഷോര്‍ട്ട് ഫിലിം റിലീസായി.
STAR BELLS MUSIC ന്റെ യൂട്യൂബ് ചാനലിലൂടെയാണ് 'എറിയന്‍' റിലീസ് ചെയ്തത്.
'എറിയന്‍' ഒരു റിയലസ്റ്റിക് സസ്പെന്‍സ് ത്രില്ലറാണ്.
ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയുടെ കൊലപാതക അന്വേഷണവുമായി വരുന്ന പോലീസുകാരനിലൂടെയാണ് ഈ കൊച്ചു സിനിമ മുന്നോട്ടുപോകുന്നത്.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം മാത്രമല്ല ഈ സിനിമ പരാമര്‍ശിക്കുന്നത്. കൂടെ നടക്കുന്ന മനുഷ്യരെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണെന്ന് ഈ സിനിമയിലൂടെ പറയുന്നത്.
അനസ്, വിധീഷിത, ഐശ്വര്യ വിലാസ്, അനീഷ് ചെമ്പേരി, അരുണ്‍ മനോഹര്‍, ശ്രീഷ സന്തോഷ്, പ്രകാശന് അഴിക്കോട്, ജിഷ്ണു മോഹന്‍, രാകേഷ്,
ജെയിംസ് പയ്യാവൂര്‍, അമ്പിളി, ഇന്ദിര, കൃഷ്ണപ്രിയ, ഷംസുദ്ധീന് വയനാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്യാമറ- നിധിന് കളരിക്കല്‍, ചീഫ് അസോസിയേറ്റ്- തായി പ്രസാത്, കലാ സംവിധാനം- മുകേഷ് സി ബാല, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരുണ്‍ മനോഹര്‍, സംവിധാന സഹായികള്‍- സാന്ദ്ര ബേബി, അലീഷ അഭയ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജിഷ്ണു മോഹന്‍, ലൈറ്റ്- യദു കൃഷ്ണ, സഞ്ജു.
Online PR - CinemaNewsAgency.Com