സി എന്‍ എ-
ചേറ്റുവ:
എസെന്‍സ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേറ്റുവയില്‍ ആരംഭിച്ച 'എസെന്‍സ് അരീന' മിനി തിയേറ്റര്‍ സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്തു.
എസെന്‍സ് പ്രസിഡന്റ് കെ.വി. അശോകന് അധ്യക്ഷത വഹിച്ചു. നടന് സുനില്‍ സുഗത ഓഫിസ് ഉദ്ഘാടനം ചെയ്തു. ഐ.എഫ്.എഫ്.ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ ചെറിയാന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമന്, ഉദയന്‍ തോട്ടപ്പിള്ളി, എം.എ. സീബു, ടി.ബി.എസ് ബാബു എന്നിവര്‍ സംസാരിച്ചു.
കലാമൂല്യമുള്ള മലയാളം സിനിമകളും മറ്റ് ഭാഷാ ചിത്രങ്ങളും ആസ്വാദകരിലേക്ക് എത്തിക്കുകയാണ് തിയേറ്ററിന്റെ ലക്ഷ്യമെന്ന് എസെന്‍സ് പ്രവര്‍ത്തകര്‍ പറഞ്ഞു.
'എസെന്‍സ് അരീന' മിനി തിയേറ്റര്‍ ആണെങ്കിലും ഫിലിം ഫെസ്റ്റിവലുകള്‍ നടത്തുവാനുള്ള സൗകര്യം ഇവിടെ ഉണ്ട്.