സി എന്‍ എ-
ചെന്നൈ:
ചിമ്പുവിനെ നായകനാക്കി സുശീന്ദ്രന് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് 'ഈശ്വരന്'. വിജയിന്റെ 'മാസ്റ്റര്‍'ന് പിന്നാലെ 'ഈശ്വരനും തിയറ്ററുകളില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.
എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സുശീന്ദ്രനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഈശ്വരന്'. നിധി അഗര്‍വാളാണ് നായിക. ചിത്രത്തില്‍ ഭാരതിരാജയും ബാല ശരവണനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഒരു ഫാമിലി എന്റര്ടെയ്നര് ആയി സുശീന്ദ്രന് സംവിധാനം ചെയ്യുന്ന 'ഈശ്വരന്' ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിമ്പുവിന്റെ തിരിച്ചുവരവാകും 'ഈശ്വരന്' എന്നാണ് പ്രതീക്ഷിക്കുന്നത്.
മാധവ് മീഡിയയും ബാലാജി കപ പ്രൊഡക്ഷനും ചേര്‍ന്നാണ് 'ഈശ്വരന്റെ നിര്‍മ്മാണം.