MM Kamath
കൊച്ചി:
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിമ്മിച്ച് അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന 'എതിരെ' പാക്കപ്പായി.
സാധാരണ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിന്റേയും പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ അമല്‍ കെ. ജോബി 'എതിരെ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ.
പ്രശസ്ത സംവിധായകനായ കെ മധുവിന്റെ 'ബാങ്കിംഗ് ഹവേഴ്സ് 104' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച് രംഗത്തെത്തിയ അമല്‍ കെ ജോബി സംവിധാന രംഗത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഈ ചിത്രത്തില്ലൂടെ അവതരിപ്പിക്കുന്നത്. സാധാരണ മനഷ്യരുടെ ജീവിതത്തിനിടയിലൂടെ ഇത്തരമൊരു ത്രില്ലര്‍ സിനിമ വേറിട്ട ഒരനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.
മോഹന്‍ലാല്‍, ജിത്തു ജോസഫ് കൂട്ടുകെട്ടിലെ 'റാം' എന്ന ചിത്രം നിര്‍മ്മിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
റഹ്മാന്, ഗോകുല്‍ സുരേഷ് ഗോപി, നമിതാ പ്രമോദ്, വിജയ് നെല്ലീസ്, മണിയന് പിള്ള രാജു, ശാന്തികൃഷ്ണാ, ഇന്ദ്രന്‍സ്, ഡോ. റോണി എന്നിവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
അമല്‍ കെ. ജോബി, അമല്‍ദേവ് കെ. ആര്. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു.
സംഗീതം- കേദാര്‍, ഛായാഗ്രഹണം- വിഷ്ണുനാരായണന്‍, എഡിറ്റിംഗ്- നിഖില്‍ വേണു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കുടമാളൂര്‍ രാജാജി, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്, പ്രോജക്റ്റ് ഡിസൈനര്‍- വിജയ് നെല്ലിസ്.
PRO - വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com