അഞ്ജു അഷറഫ്-
കൊച്ചി :
എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന 'ഇവ' എന്ന സിനിമ സംവിധാനം ചെയ്യുന്നത് പതിനൊന്നു കാരനായ ആഷിക്ക് ജിനു ആണ്. സിനിമക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക്ക് ജിനുവിന്റെ അച്ഛന് ജിനു സേവിയര്‍ ആണ്. അച്ഛനും മകനും ചേര്‍ന്നൊരുക്കുന്ന രണ്ടാമത്തെ കോമേഴ്ഷ്യല്‍ സിനിമയാണിത്. പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, Fact ഹുസൈന് കോയ എന്നിവരോടൊപ്പം രാമു, അനിയപ്പന്, നന്ദു പൊതുവാള്, കലേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എക്സ്സൈസ് ഡിപ്പാര്‍ട്മെന്റിനു പ്രാധാന്യം നല്കി ചാരായവേട്ടയുടെ കഥ പറയുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിതെന്ന് സംവിധായകന് പറയുന്നു. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്. ആക്ഷനും പാട്ടിനും തുല്യപ്രാധാന്യം നല്കുന്നകഥയുള്ള സിനിമയായിരിക്കും 'ഇവ' എന്ന് സംവിധായകന് ആഷിക് ജിനു പറഞ്ഞു. 10ാം വയസില്‍ 'പീടിക' എന്ന ഷോര്‍ട് ഫിലിം ഒരുക്കി ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള URF നാഷണല്‍ അവാര്‍ഡ് നേടുകയുണ്ടായി. മറ്റു രണ്ട് ഷോട്ട് ഫിലിമിന് ട്രാവങ്കൂര്‍ ഇന്റെര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചു. ദേശീയ ശ്രദ്ധ നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്റെ രണ്ടാമത്തെ സിനിമ ഒരു സംഭവ മായിരിക്കുമെന്ന് കരുതാം.