CNA
ചാലക്കുടി:
ശങ്കര്‍, കൃഷ്ണ പ്രസാദ്, നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണികൃഷ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എഴുത്തോല' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയില്‍ ആരംഭിച്ചു.
36 വര്‍ഷത്തെ ഇടവേളക്കുശേഷം പ്രശസ്ത നടന് ശങ്കര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല'.
ജയകൃഷ്ണന്, സുന്ദര പാണ്ഡ്യന്, ഗോപന് മങ്ങാട്ട്, പ്രഭു, സ്വപ്ന പിള്ള, അനുപമ, പൗളി വത്സന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
1986ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം. ശങ്കര്‍ തന്നെയായിരുന്നു നായകന്. ഓഷ്യോ എന്റര്ടൈന്മെന്റ്സ് എന്ന ബാനറില്‍ ടി ശങ്കര്‍, സതീഷ് ഷേണായ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എഴുത്തോല' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിര്‍വ്വഹിക്കുന്നു.
കൈതപ്രം, ബിലു പത്മിനി നാരായണന് എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, പ്രശാന്ത് കര്‍മ്മ എന്നിവര്‍ സംഗീതം പകരുന്നു.
കവിത- മഹാകവി ഒളപ്പമണ്ണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിംസ് മാത്യു (ലണ്ടന്‍), പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കടവൂര്‍,
കല- സതീഷ് നെല്ലായ, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- അജിന് സോമന്, ഡിസൈന്‍സ്- ഷിബിന്‍ സി ബാബു,
അസോസിയേറ്റ് ഡയറക്ടര്‍- സനീഷ് സാമുവല്‍, ദീപു എസ്. വിജയന്, ലോക്കേഷന്‍ മാനേജര്‍- ഷൈജന്‍ കെ ജോസ്, ലിന്സണ് കെ ജോസ്, പി.ആര്.ഒ- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com