Editor- MM Kamath
കോഴിക്കോട് :
ഫിലിം സര്‍ക്കിള്‍ വെല്‍ഫെയര്‍ സൊസൈറ്റി ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദേശീയ പുരസ്കാരം ലഭിച്ച നടി സുരഭിലക്ഷ്മി, സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര നിര്‍മ്മാതാവ് വി.പി. മാധവന് നായര്‍, മലയാള സിനിമയിലെ ആദ്യകാല സംഭവങ്ങള്‍ പ്രതിപാദിക്കുന്ന മ്യൂസിക് ആല്‍ബത്തിന്റെ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച റഹിം പൂവാട്ടുപറമ്പ്, ചലച്ചിത്ര രംഗത്ത് കാല് നൂറ്റാണ്ട് പിന്നിട്ട പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര, മാനേജര്‍ ദാസുട്ടി പുതിയറ തുടങ്ങിയവരെയാണ് ആദരിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രകാശ് കരുമല, പി.ജി. രാജേഷ്, ആര്.സി.രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Online PR - CinemaNewsAgency.Com